കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് മൂന്ന് പേര് മരിച്ചു. പയ്യാവൂരില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സ് എളയാവൂരില്‍ നിയന്ത്രണം നഷ്ടമായി വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.30 യോടെ രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വാഹനത്തില്‍ നാലു പേര് ഉണ്ടായിരുന്നതാണ് വിവരം. മുന്ന് പേരും മരണമടഞ്ഞെന്നാണ് വിവരം. ചന്ദനാക്കാംപാറ സ്വദേശികളാണ് മരണമടഞ്ഞവരെല്ലാം. ബിജോ, റെജീന, ആംബുലന്‍സ് ഡ്രൈവര്‍ നിധിന്‍രാജ്, എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ ബെന്നി എന്നയാളുടെ നില ഗുരുതരമാണ്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മൂന്ന് പേരും മരിച്ചിരുന്നു എന്നാണ് വിവരം. രണ്ടുപേരുടെ വിവരം ആദ്യം തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. ആംബുലന്‍സില്‍ നിന്നും ഇവരെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിശമന വിഭാഗം എത്തിയാണ് എല്ലാവരേയും പുറത്തെടുത്തത്.
Discussion about this post