താമരശ്ശേരി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി താമരശ്ശേരി കുടുക്കില്‍ ഉമ്മരം കയ്യേലിക്കുന്ന് സ്വദേശി കെ കെ നാസറിനെ പൊലീസ് പിടികൂടി. ഇയാള്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്ത വിതരണക്കാരനാണെന്ന് പൊലീസ് പറയുന്നു.
1045 പാക്കറ്റ് ഹാന്‍സ്, 365 പാക്കറ്റ് കൂള്‍ എന്നിവ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ താമരശ്ശേരി കുടുക്കില്‍ ഉമ്മരം അങ്ങാടിയില്‍നിന്ന് പിടിയിലാകുന്നത്. താമരശ്ശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജേഷ്, സിപിഒമാരായ ബീവീഷ്, ജിലു സെബാസ്റ്റ്യന്‍, അബ്ദുല്‍ റഹൂഫ്, അനന്ദു എന്നിവരാണ് ഇയാളെ പിടികൂടിയത്.
Discussion about this post