കവരത്തി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ഐഷ സുൽത്താനക്കെതിരെ കേസെടുത്ത് ലക്ഷദ്വീപ് പൊലീസ്. ബിജെപി നേതാവ് അബ്ദുൾ ഖാദറിന്റെ പരാതിയിലാണ് കവരത്തി പൊലീസ് ഐഷ സുൽത്താനക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124എ (രാജ്യദ്രോഹം), 153ബി (വിദ്വേഷ പ്രസംഗം) എന്നീ വകുപ്പുകളാണ് ഐഷ സുൽത്താനക്കെതിരെ ചുമത്തിയിരിക്കുന്നത്. ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ജൈവായുധം പ്രയോഗിച്ചു എന്ന് ഐഷ സുൽത്താന മീഡിയ വൺ ചാനൽ ചർച്ചയിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് കെസെടുത്തിരിക്കുന്നത്.
നേരത്തെ, ലക്ഷദ്വീപിന്റെ പേരിൽ രാജ്യദ്രോഹ പരാമർശം നടത്തിയതിന് ഐഷ സുൽത്താനക്കും മീഡിയ വൺ ചാനലിലെ വാർത്താ അവതാരകൻ നിഷാദ് റാവുത്തറിനും എതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. കൊവിഡിനെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന് ഐഷ സുൽത്താനയുടെ പരാമർശത്തിനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി പരാതികൾ നൽകിയിരുന്നു.
Discussion about this post