റോം: യൂറോ കപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ പരാജയപ്പെടുത്തി ഇറ്റലി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം.
രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ മൂന്ന് ഗോളുകളും. 53-ാം മിനിറ്റിലെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ഇറ്റലി 66-ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയിലൂടെ രണ്ടാം ഗോളും 79ആം മിനിറ്റിൽ ലോറന്‍സോ ഇന്‍സിനെയിലൂടെ മൂന്നാം ഗോളും നേടി.
മത്സരത്തിലുടനീളം ഇറ്റലിയായിരുന്നു ആധിപത്യം പുലർത്തിയത്. 35ആം മിനിറ്റിൽ ലഭിച്ച ഗോളവസരം തുർക്കി പാഴാക്കി.
ഇറ്റലിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. കഴിഞ്ഞ 28 മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടില്ല.
Discussion about this post