കൊച്ചി : സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് സഹായവാഗ്ദാനം നടത്തിയ മന്ത്രി വി ശിവന്‍കുട്ടിയ്ക്കെതിരെ അഡ്വ. ശങ്കു ടി ദാസ് രംഗത്ത്. ഐഷയോട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരാമെന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആയിഷ 20 നു ഹാജര്‍ ആവാതിരുന്നാല്‍ കുറ്റവാളിയേ ഒളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ശിവന്‍കുട്ടിക്ക് എതിരെ കേസ് എടുക്കണമെന്നും ശങ്കു ടി ദാസ് പറഞ്ഞു.
ബിജെപി നല്കിയ പരാതിയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ ഈ കേസില്‍ 20 നു ഹാജരാകണം എന്നാണു പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ 20 നു ഹാജരായാല്‍ തന്നെ ലക്ഷദ്വീപില്‍ ലോക് ചെയ്തുകളയുമെന്നും കേസ് അവസാനിക്കാതെ കേരളത്തില്‍ വരാന്‍ കഴിയില്ലെന്നും ഐഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് ഐഷയ്ക്ക് സഹായവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഈ മാസം 20ന് അന്വേഷണത്തിനായി നേരിട്ട് ഹാജര്‍ ആവാനാണ് ആയിഷ സുല്‍ത്താനയോട് ലക്ഷദ്വീപ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ന് മന്ത്രി ശിവന്‍കുട്ടിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ആയിഷ പറയുന്നത് ‘അന്വേഷണത്തിനായി ഹാജര്‍ ആയാല്‍ അവര്‍ അവിടെ തന്നെ എന്നേ ലോക്ക് ചെയ്യും, പിന്നെ എനിക്ക് ഇങ്ങോട്ട് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല, അതോണ്ട് പോവാതിരിക്കാന്‍ ആണ് ഞാന്‍ ആലോചിക്കുന്നത്’ എന്നാണ്.
ഉടനെ ശിവന്‍കുട്ടി മറുപടി പറയുന്നത്, ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേ ഒന്ന് കാണൂ, അതിനായി തിരുവനന്തപുരത്ത് വരുമ്പോള്‍ എന്നെയും കാണൂ, കുഴപ്പമില്ല’ എന്നാണ്.
ചുരുക്കത്തില്‍, അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജര്‍ ആവാതെ, നിയമ നടപടികളോട് സഹകരിക്കാതെ, ലക്ഷദ്വീപ് പോലീസിന് പിടികിട്ടാ പുള്ളിയായി ഇവിടെ തന്നെ ഒളിച്ചു താമസിക്കാന്‍ വേണ്ട സൗകര്യം മുഖ്യമന്ത്രി ചെയ്തു തരും, ഞാനും സഹായിക്കാം എന്ന്.
ഇതൊക്കെ എന്ത് അധികാരം വെച്ചാണാവോ ഇയാളീ പറയുന്നത്?
അയിഷാ സുല്‍ത്താനക്ക് ലക്ഷദ്വീപില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമുണ്ടെങ്കില്‍ അവര്‍ കേരളാ ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിന് സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ ഒരു യൂണിയന് ടെറിട്ടറിയില്‍ നടക്കുന്ന നിയമ നടപടിയില്‍ നിന്ന് ഒരു പ്രതിയെ സംരക്ഷിക്കാന്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ഒരു അധികാരവുമില്ല.
യു.പിയില്‍ താമസിക്കുന്ന ഒരു മലയാളിക്ക് എതിരെ കേരളാ പോലീസ് കേസ് എടുത്താല്‍ അതില്‍ ഹാജര്‍ ആവുകയൊന്നും വേണ്ട, യോഗി ആദിത്യനാഥിനെ ഒന്ന് കണ്ടാല്‍ മതി എന്ന് പറയാന്‍ ഒരു യു.പി മന്ത്രിക്ക് പറ്റുമോ?
മറ്റൊരിടത്ത് നിയമ നടപടി നേരിടുന്ന ഒരു കുറ്റാരോപിതയെ അന്വേഷണ ഏജന്‍സികള്‍ക്ക് വിട്ടു കൊടുക്കാതെ രാഷ്ട്രീയ അഭയാര്‍ത്ഥിത്വം കൊടുക്കാന്‍ കേരളം സ്വന്തമായി റെഫ്യൂജി പോളിസി ഉള്ള സ്വതന്ത്ര പരമാധികാര രാഷ്ട്രമൊന്നുമല്ലല്ലോ!
20ന് ആയിഷ ഹാജര്‍ ആവാതിരുന്നാല്‍ കുറ്റവാളിയേ ഒളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ശിവന്‍കുട്ടിക്ക് എതിരെയും ലക്ഷദ്വീപ് പോലീസ് കേസ് എടുക്കുകയാണ് ശരിക്കും വേണ്ടത്.
Discussion about this post