ഡല്‍ഹി: ഇസ്രായേല്‍ എംബസി ആക്രമണത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് എന്‍.ഐ.എ. ചൊവ്വാഴ്ച വൈകീട്ടാണ് എന്‍.ഐ.എ ഇക്കാര്യം അറിയിച്ചത്.
ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോണ്‍ നമ്പറിലൂടേയുമാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്നും എന്‍.ഐ.എ അറിയിച്ചു. പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്കുന്നവര്ക്കാണ് 10 ലക്ഷം രൂപ നല്‍കുക.
ജനുവരി 30നാണ് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ചെറിയ സ്ഫോടനമായിരുന്നു നടന്നത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണമുണ്ടായത് ഇതില്‍ മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നുവെന്നും ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു.
സ്ഫോടനത്തിന് പിന്നാലെ എല്ലാ വിമാനത്താവളങ്ങള്‍ക്കും സി.ഐ.എസ്.എഫ് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചു. സംഭവത്തിന് പിന്നാലെ എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഇസ്രായേലും അറിയിച്ചു.
Discussion about this post