തിരുവനന്തപുരം: കൊച്ചിയില്‍ നടന് െഷെന്‍ ടോം ചാക്കോയും മോഡലിംഗ് രംഗത്തെ നാലു യുവതികളും അറസ്റ്റിലായ മയക്കുമരുന്നുകേസില്‍ ന്യൂജനറേഷന് തരംഗം തീര്‍ത്ത യംഗ് സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസില്‍, സംവിധായകന് ആഷിക് അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍ എന്നിവരില്‍നിന്ന് ഈ കേസില്‍ തെളിവെടുക്കാന്‍ പോലീസ് ഉന്നതതലയോഗം തീരുമാനിച്ചതായുള്ള വാര്‍ത്ത മംഗളം പത്രമാണ് പുറത്ത് വിട്ടത് നേരത്തെ കേസുമായി ബന്ധപ്പെട്ട് താര ദമ്പതികളെ പോലിസ് ചോദ്യം ചെയ്തതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു.
ശോഭാ സിറ്റിയില്‍ സുരക്ഷാജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതി മുഹമ്മദ് നിഷാമിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍നിന്നാണു ഷെന്‍ ടോം ചാക്കോയേയും മോഡലുകളെയും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിനിടെ പിടികൂടിയത്. രേഷ്മയുടെ പേരില്‍ വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ സിനിമ രംഗത്തെ പലരും വന്ന് പോയിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ യുവനടന് പതിവായി ഫ്ലാറ്റില്‍ വന്ന് പോകാറുണ്ടെന്നും സൂചന കിട്ടിയിരുന്നു.
കേരളത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊക്കെയ്ന്‍ കേസില്‍ ന്യൂജനറേഷന് സിനിമാരംഗത്തെ പ്രമുഖരെ ചോദ്യംചെയ്യാന്അനുമതി തേടിക്കൊണ്ടുള്ളതായിരുന്നു തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കു കൊച്ചി പോലീസ് അയച്ച കത്തിന്റെ ഉള്ളടക്കമെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തു. മോഡലായ രഷ്മാ രംഗസ്വാമിയാണു കേസിലെ ഒന്നാം പ്രതി.
കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഒരു യുവരാഷ്ട്രീയനേതാവും ഇവര്‍ക്ക് ഒത്താശ ചെയ്തിരുന്നതായി പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. രേഷ്മയുടെ പഴ്സണല്‍ കമ്പ്യൂട്ടറില്‍നിന്നു ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇവരുടെ പാസ്പോര്‍ട്ടും പിടിച്ചെടുത്തു. രേഷ്മയ്ക്കു വിദേശികളുമായി അടുത്തബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയതായും വാര്‍ത്തയില്‍ പറയുന്നു.
മലയാളത്തിലെ ന്യൂജനറേഷന് സിനിമാപ്രവര്‍ത്തകര്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് അടുത്തിടെ നടന് ശ്രീനിവാസന് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്. കൊക്കെയ്ന്‍ കേസിന്റെ അന്വേഷണച്ചുമതല എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ നിശാന്തിനിക്കാണ്. നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ സഹായത്തോടെയാകും തുടരന്വേഷണം.
അതേസമയം സിനിമാ താരങ്ങളെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയതുള്‍പ്പടെയുള്ള വാര്‍ത്തകള്‍ പോലിസ് വൃത്തങ്ങള്‍ നിഷേധിച്ചു.
Discussion about this post