തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ ഭാഗമായി പത്തമ്പതു വര്‍ഷംമുമ്പ് നടന്ന അടിപിടികൾ കേരള രാഷ്ട്രീയത്തിന്റെ ഭരണപക്ഷ പ്രതിപക്ഷ നേതാക്കള്‍ ചര്ച്ചയാക്കവെ, അവകാശവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും കെ സുധാകരനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍.
‘ഇനി ഞാനൊരു സത്യം പറയാം. പണ്ട് ഓഖി കാലത്ത് കടപ്പുറത്ത് പങ്കായവുമായി വന്ന് എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതും ഇതേ സുധാകരന് തന്നെയാണ്. ഏക്ഷന്‍_ഹീറോ_വിജു’, എന്നാണു ശ്രാജിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
പിണറായി വിജയനെ ഒറ്റച്ചവിട്ടിനു വീഴ്ത്തിയെന്നും വളഞ്ഞിട്ട് തല്ലിയെന്നും സുധാകരന് പറഞ്ഞപ്പോള്‍ ഒരു പ്രത്യേക തരാം ആക്ഷനോട് കൂടിയായിരുന്നു മുഖ്യമന്ത്രി ഇതിനു വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയത്. ഇതിനെയാണ് ശ്രീജിത്ത് പരിഹസിച്ചത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയ നാളുകള്‍ക്ക് ശേഷവും കലുഷിതമായ കണ്ണൂരിലെ സജീവ രാഷ്ട്രീയ കാലത്ത് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ വരെ സുധാകരന് പദ്ധതിയിട്ടെന്ന് ഇതുവരെ പറയാത്ത ആരോപണം കൂടി പിണറായി ഉന്നയിച്ചതോടെ പ്രതികരണങ്ങളും ചര്‍ച്ചകളും ഇരുവിഭാഗത്തില്‍ നിന്നും സജീവമായി.
https://www.facebook.com/panickar.sreejith/posts/4195995430420500
Discussion about this post