Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുഞ്ഞിനെ ഉപേക്ഷിച്ചത് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പംപോകാന്‍; കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവം ; യുവതി പിടിയില്‍

by Brave India Desk
Jun 23, 2021, 08:02 am IST
in Kerala
Share on FacebookTweetWhatsAppTelegram

ചാത്തന്നൂർ (കൊല്ലം) : കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പേഴുവിളവീട്ടിൽ രേഷ്മ(22)യെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്.ജനുവരി അഞ്ചിന് ഇവരുടെ വീട്ടുപുരയിടത്തിലെ കരിയിലക്കൂട്ടത്തിൽ പുലർച്ചെയാണ് ജനിച്ച് അധികസമയമാകാത്ത ആൺകുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിനു കീഴടങ്ങി.

സാഹചര്യത്തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്ന സംഭവത്തിൽ ഡി എൻ എ പരിശോധനയിലൂടെയാണ് പോലീസ് പ്രതിയെ പിടിച്ചത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകുന്നതിനായി നവജാതശിശുവിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മയുടെ മൊഴി. ജനുവരി നാലിന് രാത്രി എട്ടരയോടെ വീടിനുപുറത്തുള്ള ശൗചാലയത്തിൽെവച്ച് പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. രേഷ്മയുടെ ജ്യേഷ്ഠത്തി രശ്മിയാണ് അഞ്ചിന് രാവിലെ ആറുമണിയോടെ വീടിനുസമീപത്ത് കുഞ്ഞിനെ കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് രേഷ്മയുടെ ഭർത്താവ് വിഷ്ണുവാണ് പോലീസിനെ വിവരമറിയിച്ചതും കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചതും. പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി.യിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

Stories you may like

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

കുഞ്ഞിന്റെ അമ്മയെത്തേടി വിഷ്ണുവടക്കം അലയുമ്പോഴും യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ ഇവർക്കൊപ്പം രേഷ്മയും ഉണ്ടായിരുന്നു. രേഷ്മ ഗർഭിണിയാണെന്ന വിവരംപോലും മറ്റാരെയും അറിയിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ആരും സംശയിച്ചിരുന്നില്ല. ഒട്ടേറെപ്പേരെ ചോദ്യംചെയ്യുകയും പോലീസ് നായയും ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തുകയും ചെയ്തിരുന്നു.

കുഞ്ഞിനെ കാണപ്പെട്ട പറമ്പിന്റെ ഉടമകളായ രേഷ്മയുടെ കുടുംബത്തെ സംശയമുണ്ടായിരുന്ന പോലീസ് മൂന്നുതവണ ഇവരുടെ മൊഴിയെടുത്തിരുന്നു. ഡി.എൻ.എ. പരിശോധനയാണ് കേസിൽ വഴിത്തിരിവായത്. കുഞ്ഞിന്റെയും രേഷ്മ അടക്കമുള്ള കുടുംബാംഗങ്ങളുടെയും ഡി.എൻ.എ. ശേഖരിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ഇതിന്റെ പരിശോധനാഫലം വന്നതോടെ ചൊവ്വാഴ്ച ഉച്ചയോടെ രേഷ്മയെയും മാതാപിതാക്കളെയും പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ എ.സി.പി. വൈ.നിസാമുദ്ദീൻ, പാരിപ്പള്ളി എസ്.എച്ച്.ഒ. ടി.സതികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ രേഷ്മ കുറ്റംസമ്മതിക്കുകയായിരുന്നു.

ഭർത്താവ് ജോലിക്കു പോകുന്ന സമയത്ത് രേഷ്മ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിയുമായി ആശയവിനിമയം നടത്തുക പതിവായിരുന്നു. മൂന്നുവയസ്സുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മകൂടിയായ രേഷ്മ, ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചുചെന്നാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് അയാൾ വാക്കുനൽകി. എന്നാൽ കാമുകനൊപ്പം പോകുന്നതിന് തയ്യാറെടുക്കവെ രേഷ്മ രണ്ടാമതും ഗർഭിണിയായി. ഗർഭവും കുഞ്ഞും പുതിയബന്ധത്തിന് തടസ്സമാകുമെന്നു കണ്ടാണ് ഗർഭിണിയാണെന്ന വിവരം ഭർത്താവിൽ നിന്നുപോലും മറച്ചുെ വച്ചതെന്ന് രേഷ്മ പോലീസിനോടുപറഞ്ഞു. ‌

വൈദ്യപരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കൊല്ലത്തെ താത്‌കാലിക കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ സംഭവത്തിൽ രേഷ്മയുടെ ബന്ധുക്കൾക്ക്പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ഇവരുടെ ഭർത്താവ് വിഷ്ണു ഇപ്പോൾ വിദേശത്താണ്.

Tags: newborn murdermother arrested
Share9TweetSendShare

Latest stories from this section

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

Discussion about this post

Latest News

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies