ദുബായ് : ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബുകളിലൊന്നായി ഇന്‍ഹൗസ് എയര്‍പോര്‍ട് ടെസ്റ്റിംഗ് ലാബ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിന് സമീപം സജ്ജീകരിക്കാൻ ഒരുങ്ങുന്നു.
15 മാസമായി ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന ദുബായ് വിമാനത്താവളം ടെര്‍മിനല്‍ വണ്‍ ബുധനാഴ്ച പൂര്‍ണശേഷിയില്‍ തുറന്നുപ്രവര്‍ത്തിക്കും. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ ഇനി തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം ആയതിനാല്‍ വ്യോമഗതാഗതം സാധാരണഗതിയിലാവുന്നതിന് മുന്നോടിയായാണ് തയ്യാറെടുപ്പുകള്‍.
20,000 ചതുരശ്രയടിയിലുള്ള ലബോറട്ടറിയില്‍ ഏറ്റവും നൂതന കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് ഉപകരണങ്ങളാണ് ഉപയോഗിക്കുക. ദുബായ് എയര്‍പോര്‍ട്ട്, ഹെല്‍ത്ത് അതോറിറ്റി, ലാബ് ഓപ്പറേറ്റര്‍ പ്യുവര്‍ ഹെല്‍ത്ത് എന്നിവ സഹകരിച്ചാണ് ലാബ് പ്രവര്‍ത്തിക്കുക .പ്രതിദിനം ഒരു ലക്ഷം സാമ്പിളുകൾ ശേഖരിക്കാനും ഏതാനും മണിക്കൂറുകള്‍കൊണ്ടുതന്നെ ഫലങ്ങള്‍ നല്‍കാനും കഴിയുമെന്ന് എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.
Discussion about this post