ഡല്‍ഹി: രാജ്യം ചരിത്രനേട്ടം സ്വന്തമാക്കുമ്പോഴെല്ലാം വിമര്‍ശനം ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്കാരമാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. പ്രതിദിന കൊവിഡ് വാക്സിനേഷന് കണക്കുകളെ വിമര്‍ശിച്ച് രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് നേട്ടത്തിനു ശേഷമുള്ള അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് 50 ലക്ഷം ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് കോണ്‍ഗ്രസിന് ഇഷ്ടമായില്ലെന്നും നദ്ദ വ്യക്തമാക്കി.
Discussion about this post