കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം കൊടി സുനി അടക്കമുളളവരിലേക്ക് നീങ്ങുന്നതായുളള റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ സിപിഎമ്മിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തി. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ സിപിഎം കണ്ണൂരില്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള കാര്യം പുതുമയല്ലെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.
സന്ദീപ് വാര്യരുടെ പ്രതികരണം:-
”ചെര്‍പ്പുളശ്ശേരിയിലെ സുഡാപ്പി ക്വട്ടേഷന്‍ സംഘവും കണ്ണൂരിലെ സഖാക്കളുടെ ക്വട്ടേഷന്‍ സംഘവും ഒരുമിച്ച് ചേര്‍ന്ന് സ്വര്‍ണ്ണക്കള്ളക്കടത്തും തട്ടിപ്പും നടത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചെര്‍പ്പുളശ്ശേരി പോലെ പൊതുവേ ശാന്തമായ ഒരു വള്ളുവനാടന്‍ ചെറുപട്ടണം ക്രിമിനല്‍ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമായി മാറിയത് ഞെട്ടലുളവാക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ സിപിഎം കണ്ണൂരില്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള കാര്യം പുതുമയല്ല.
ടി പി കേസില്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ ഖത്തറിലെ സ്വര്‍ണ വ്യാപാരിയായ കൊടുവള്ളി സ്വദേശിയെ ഭീഷണിപ്പെടുത്തിയത് കൊടി സുനി ആയിരുന്നു . ടി പി കേസില്‍ സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍ കാണാന്‍ അറബ് വേഷത്തില്‍ വന്നത് സ്വര്‍ണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഫയാസ് ആയിരുന്നു . പി.മോഹനനെ കണ്ട് പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ജനജാഗ്രത മാര്‍ച്ചില്‍ കോടിയേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ കൂപ്പര്‍ കാറില്‍ കയറിയത് കേരളം മറന്നിട്ടില്ല.
കാരാട്ട് ഫൈസല്‍ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര വേഷം കെട്ടിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഫൈസല്‍ ആരുടെ ആളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ സംസ്‌ഥാന വ്യാപക ശൃംഖല ഉണ്ടാക്കി തീവ്രവാദ സംഘടനകളെപ്പോലും കൂട്ടുപിടിച്ചാണ് സ്വര്‍ണക്കടത്തും തട്ടിപ്പുമൊക്കെ നടത്തുന്നത് എന്ന് രാമനാട്ടുകര സംഭവം സൂചിപ്പിക്കുന്നു. സ്വപ്നയും റമീസും സരിത്തും ഒക്കെ സ്വര്‍ണക്കടത്ത് നടത്താന്‍ ഉണ്ടാക്കിയ ഗ്രൂപ്പിന് നല്‍കിയ പേര് രാമനാട്ടുകര സംഭവത്തോടെ അന്വര്‍ത്ഥമായിരിക്കുകയാണ് “സിപിഎം കമ്മിറ്റി ” .
Discussion about this post