മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന് ജിതിന് ജേക്കബ്. കേരളത്തിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാത്ത വര്‍ഗം മാദ്ധ്യമ പ്രവര്‍ത്തകര്‍ ആണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഈ കാലമത്രെയും കേരളത്തിലെ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചത് നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളുന്നു എന്നാണ്. ടെക്നിക്കല്‍ write off എന്ന സങ്കേതിക അക്കൗണ്ടിങ് സംവിധാനം എന്താണ് എന്ന് മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലി പാര്‍ലമെന്റില്‍ ഏറ്റവും ലളിതമായി അവതരിപ്പിച്ചിട്ട് പോലും ഈ ‘നിഷ്പക്ഷ’ മാദ്ധ്യമ പ്രവര്‍ത്തകര്‍ വായ്പകള്‍ എഴുതിത്തള്ളി എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്ന്’ അദ്ദേഹം വിമര്‍ശിച്ചു.
‘വിജയ് മല്യ, നീരവ് മോദി, നെഹുല്‍ ചോക്സി, എന്നിവരില്‍ നിന്നും ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കിട്ടാനുള്ള തുകയുടെ 80% ആയ 18,170 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവരില്‍ നിന്ന് കണ്ടെത്തിയെന്നും അതില്‍ 9000 കോടി രൂപ ബാങ്കുകള്‍ക്ക് കൈമാറിയെന്നും വാര്‍ത്ത വന്നതോടെ ഒരു ഉളുപ്പും ഇല്ലാതെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെല്ലാം മാദ്ധ്യമങ്ങള്‍ വിഴുങ്ങി. ഇത്രയും കാലം തങ്ങള്‍ നല്‍കിയത് വ്യാജ വാര്‍ത്തയാണ് എന്നതിന്റെ എന്തെങ്കിലും ഉളുപ്പ് മാദ്ധ്യമ പ്രവര്ത്തകര്ക്കുണ്ടായെന്ന്’ അദ്ദേഹം ചോദിച്ചു.
‘മാദ്ധ്യമ സ്വാതന്ത്ര്യം പോരാ പോരാ എന്ന് വിലപിക്കുന്ന ഇവര്‍ ഇപ്പോഴുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് തന്നെ ഇത്രയും വ്യാജ വാര്‍ത്തകള്‍ വര്‍ഷങ്ങളോളം പ്രചരിപ്പിക്കുന്നു എങ്കില്‍ ഇവര്‍ ആവശ്യപ്പെടുന്നത് മുഴുവന്‍ അംഗീകരിച്ചു കൊടുത്തലുള്ള അവസ്ഥ എന്തായിരിക്കും’.
‘നാടിന്റെ ശാപമായി മാറുകയാണ് കേരളത്തില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍. ഇവര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക അല്ല സംഘം ചേര്‍ന്ന് സൃഷ്ടിക്കുകയാണ്. ഇക്കൂട്ടരെ നിയന്ത്രിച്ചില്ലെങ്കില്‍ ഇവരുടെ വ്യാജ വാര്‍ത്ത കാരണം രാജ്യത്ത് കലാപം പോലും ഉണ്ടായേക്കാം’. ഡല്‍ഹി കലാപ സമയത്ത് നമ്മള് കണ്ടതാണ് ഇവരുടെ മാദ്ധ്യമ ധര്‍മമെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘കേരളത്തില്‍ നിന്നുള്ള മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരെ ഇന്ത്യയുടെ തന്ത്ര പ്രധാനമായ മേഖലകളില്‍ പ്രവേശിപ്പിക്കുന്നതിന് രാജ്യം കനത്ത വില നല്‍കേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന സഹിഷ്ണുതയും, നിയമങ്ങളിലെ പാളിച്ചകളും ആണ് ഇവര്‍ മുതലെടുക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഈ നാലാം തൂണുകാര് ഇന്ത്യയിലെ മറ്റ് മൂന്ന് തൂണുകളെയും ശക്തിപ്പെടുത്തുക അല്ല. മറിച്ച് അതിനെ ദുര്‍ബലപ്പെടുത്തുകയാണ് എന്നതാണ് സത്യ’മെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹത്തില്‍ ജാഗ്രതയോടെ ഇടപെട്ട് സത്യം പുറത്ത് കൊണ്ടുവരേണ്ടവരാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍. പക്ഷെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ കാണുമ്ബോള്‍ ജനം ആണ് ജാഗ്രത പുലര്‍ത്തേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post