യു പിയിലെ ബുലാന്ദ്ഷഹറിലെ ദേശീയപാതയില്‍വച്ച് ഒരു കുടുംബത്തെ ആക്രമിച്ച് കവര്‍ച്ച നടത്തുകയും കൊച്ചുപെണ്‍കുട്ടിയുള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത വാര്‍ത്ത ഇന്ത്യയെ ആകെ ഞെട്ടിച്ചിരുന്നു . അന്വേഷിക്കാനെത്തിയ പോലീസ് സംഘം ഒടുവിൽ ആ ക്രിമിനലുകളുടെ വിളിപ്പേര് പുറത്തു വിട്ടു ‘ ബവാരിയ ‘ അതായിരുന്നു ഇന്ത്യ കണ്ട , ഭയന്ന കൊള്ളസംഘത്തിന്റെ പേര്.എച്ച്. വിനോദിന്റെ സംവിധാനത്തില്‍ കാര്‍ത്തിക്ക് നായകനായ ധീരന്‍ അധികാരം ഒണ്‍ട്ര് എന്ന സിനിമ പറഞ്ഞത് ഈ ബവാരിയകളുടെ കഥയാണ് .
ഉത്തര്‍പ്രദേശില്‍ നൂറ്റാണ്ടുകളായി കൊള്ളയും കൊലയും ബലാത്സംഗങ്ങളും ശീലമാക്കിയ സംഘമാണ് ബവാരിയ. ഹരിയാനയിലും , രാജസ്ഥാനിലും ബവാരിയകളുടെ സാന്നിദ്ധ്യമുണ്ട് . ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ബവാരിയകള്‍. പകല്‍ മുഴുവന്‍ പൈജാമയും കുര്‍ത്തയുമണിഞ്ഞോ ലുങ്കിയുടുത്തോ കറങ്ങിനടക്കും. ജോലി ചോദിച്ചും ഭിക്ഷയാചിച്ചും കറങ്ങിനടന്ന് അവര്‍ ലക്ഷ്യം കണ്ടത്തെും. ലക്ഷ്യങ്ങള്‍ കണ്ടത്തെിയാല്‍ രാത്രിയില്‍ കവര്‍ച്ചയാണ്.
ബവാരിയകള്‍ക്ക് കച്ചാ ബനിയന്‍ സംഘം എന്നും വിളിപ്പേരുണ്ട്. വെള്ള മുറിക്കൈയന്‍ ബനിയനും വരയന്‍ നിക്കറുമായിരിക്കും ഇവരുടെ പ്രധാനവേഷം എന്നതുകൊണ്ടാണ് കച്ചാ ബനിയന്‍ സംഘം എന്ന പേര് വീണത്. പരമ്പരാഗത വേഷം ധരിക്കുന്നതിനു പിന്നില്‍ പൊലീസിന് തങ്ങളെ കുറിച്ച് സൂചനകളൊന്നും കിട്ടരുതെന്ന ക്രിമിനല്‍ ബുദ്ധിയാണ്.
വീടും നാടുമില്ലാത്തവര്‍ മഞ്ഞുകാലത്താണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ തേടി നഗരങ്ങളുടെ വിവിധ ഭാഗങ്ങളിലത്തെുക . ലക്ഷ്യങ്ങള്‍ കണ്ടത്തെിയാല്‍ രാത്രിയില്‍ കവര്‍ച്ചയാണ്. ദേശീയപാതകള്‍ കേന്ദ്രീകരിച്ച് കൊള്ളയും കൊലപാതകവും ബലാത്സംഗങ്ങളുമെല്ലാം നടത്തുന്ന സംഘം വന്‍ഭീതി വളര്‍ത്തുന്ന ക്രിമിനലുകളാണ്.
ബവേറിയകൾ സാധാരണയായി ഗ്രൂപ്പുകളായി പിരിഞ്ഞാണ് പ്രവർത്തിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ചിലപ്പോൾ കുട്ടികളും വരെ അതിൽ ഉണ്ടാകും. ഒരു ഗ്രൂപ്പിൽ സാധാരണയായി 5 മുതൽ 10 വരെ അംഗങ്ങളുണ്ടാകാം.
തങ്ങളുടെ വേട്ടയ്ക്ക് ഇറങ്ങുന്നതിനു മുമ്പുള്ള ബവാരിയകളുടെ ഒരു രീതിയുണ്ട്. ദേശീയ പാതയുടെയോ റെയില്‍വേ ട്രാക്കിന്റെ സമീപത്തോ സംഘങ്ങള്‍ ഒത്തുകൂടും.
തുടര്‍ന്ന് സംഘത്തിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ പൂജാ ചടങ്ങുകള്‍ നടത്തും. ഇതിനുശേഷം ഓരോരോ ചെറു സംഘങ്ങളായി യാത്ര ചൊല്ലി പിരിയും. ആറോ പത്തോ വരുന്ന സംഘങ്ങളായി അവര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകും. അടിവസ്ത്രങ്ങള്‍ മാത്രമിട്ട് ദേഹമാസകലം എണ്ണയോ കരിഓയിലോ തേച്ച് മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ച. പിടകൂടാതിരിക്കാനാണ് ഇത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ യാതൊരു മടിയും ഇവര്‍ കാണിക്കുകയുമില്ല.
കൈയില്‍ കത്തി, നാടന്‍ തോക്ക്, മുളകുപൊടി, ചെറു വാള്‍, ഇരുമ്പു ദണ്ഡ് തുടങ്ങിയ ആയുധങ്ങളും കയറുമുണ്ടാകും. കവര്‍ച്ച സമയത്ത് വീട്ടിലുള്ളവര്‍ ഉണര്‍ന്നാല്‍ അവരെ കെട്ടിയിട്ടാണ് കവര്‍ച്ച. ബലം പ്രയോഗിച്ചാല്‍ വധിക്കും. വീട്ടിലെ ഭക്ഷണം സംഘാംഗങ്ങള്‍ പങ്കുവെച്ച് കഴിക്കും. കവര്‍ച്ചമുതലും ഭക്ഷണവും മുഴുവനായും അവരെടുക്കില്ല. ഒരു പങ്ക് വീട്ടുകാര്‍ക്കായി നീക്കിവെക്കല്‍ ആചാരത്തിന്‍െറ ഭാഗമാണ്. ഒരു പ്രദേശത്ത് ഒന്നിലധികം കവര്‍ച്ച നടത്തിയാല്‍ പിന്നെ അവര്‍ അവിടെ നില്‍ക്കില്ല. അടുത്ത ദേശം തേടി അവര്‍ പോകും
ആക്രമിക്കുമ്പോൾ, ബവാരിയകൾ ഇരയുടെ തലയാണ് ലക്ഷ്യമിടുന്നത് . എളുപ്പത്തിൽ കുറ്റകൃത്യം ചെയ്യാനാണ് ഈ വഴി തെരഞ്ഞെടുക്കുന്നത് . തിരിച്ചറിയുന്നത് ഒഴിവാക്കാൻ അവർ ആയുധങ്ങളും മൊബൈലുകളും ഉപേക്ഷിക്കും. മുമ്പ് അറസ്റ്റിലായ ബവാരിയകൾ ഒരിക്കലും തനിക്കൊപ്പം ഉള്ളവരെ കുറിച്ച് സൂചനകൾ പോലും നൽകാറില്ല .
ബുലാന്ദ്ഷഹറിലെ പീഡനത്തിനു ശേഷം ഭയന്ന ഗ്രാമവാസികൾ 40 ഗ്രാമങ്ങളിൽ നിന്നായി ഒത്തു ചേർന്ന് ഗ്രൂപ്പുകൾ രൂപീകരിച്ച് ബവാരിയകൾ ഗ്രാമത്തിൽ പ്രവേശിക്കാതെ കാവലൊരുക്കിയിരുന്നു.
2005 കാലത്ത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി ഒരു ക്രിമനല്‍ സംഘം സമ്പന്നരുടെ വീടുകള്‍ ആക്രമിച്ചും ദേശീയപാതകള്‍ കേന്ദ്രീകരിച്ചും വന്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സംഘം തന്നെ എഐഎഡിഎംകെയുടെ ഗുമ്മനംപൂണ്ടി എംഎല്‍എ ആയ സുദര്‍ശനെ കൊലപ്പെടുത്തകയും ചെയ്തു. സേലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് തലമുത്തു നടരാജന്‍, ഡിഎംകെ നേതാവ് ഗജേന്ദ്രന്‍ എന്നിവരെയും ബവാരിയ സംഘം കൊലപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത കുറ്റവാളിസംഘത്തെ കണ്ടെത്താന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി.ഈ കൊലപാതകത്തിനും കവര്‍ച്ചകള്‍ക്കുമെല്ലാം പിന്നില്‍ ബവാരിയ സംഘം ആയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒപ്പറേഷന്‍ ബവാരിയയ്ക്കായി ഒരു സ്‌പെഷല്‍ ടീം നിയോഗിക്കപ്പെട്ടു. വടക്കന്‍ മേഖല ഐജി ആയിരുന്ന എസ് ആര്‍ ജന്‍ഗിദ് ആയിരുന്നു സ്‌പെഷല്‍ ടീമിന്റെ നായകന്‍. ജന്‍ഗിദിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തര്‍പ്രദേശ് പൊലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സഹായത്തോടെ ബവാരിയ വേട്ട ആരംഭിച്ചു. ഒമ ബവാരിയ, ബസുര ബവാരിയ, വിജയ് ബവാരിയ എന്നീ പ്രധാനനേതാക്കളെയായിരുന്നു ജന്‍ഗിദും സംഘവും ലക്ഷ്യമിട്ടത്.
ഏറെ സാഹസികവും തിരിച്ചടികളും നേരിട്ടതായിരുന്നു ഓപ്പറേഷന്‍ ബവാരിയ. എങ്കിലും ധീരമായി തന്നെ ജന്‍ഗിദും സംഘവും മുന്നോട്ടുപോയി. സംഘത്തെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ചും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംഘത്തിന്റെ സാന്നിധ്യം ഉണ്ടെന്നു വിവരം കിട്ടിയ കുഗ്രാമങ്ങളിലെല്ലാം തമ്പടിച്ചുമാണ് ജന്‍ഗിദും സംഘവും ശത്രുക്കള്‍ക്കായി വലവിരിച്ചത്.
ഒടുവില്‍ ബസുര ബവാരിയേയും വിജയ് ബവാരിയേയും ഏറ്റുമുട്ടലില്‍ വധിച്ചു.ബവാരിയ സംഘത്തിന്റെ പ്രധാനിയായ ഒമ ബവാരിയ, അശോക് ബവാരിയ എന്നിവരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട്ടില്‍ എത്തിക്കാനും ജന്‍ഗിദിനും സംഘത്തിനുമായി. തമിഴ്‌നാട്ടിലെ പ്രത്യേക കോടതി പിന്നീട് ഒമബവരിയയ്ക്കും അശോക് ബവാരിയയ്ക്കും വധശിക്ഷ വിധിച്ചു.
ഓപ്പറേഷന്‍ ബാവരിയയ്ക്കു നേതൃത്വം നല്‍കിയ ജന്‍ഗിദിന്റെ സഹായത്തോടെയാണ് വിനോദ് ധീരന്‍ അധികാരം ഒണ്‍ട്ര് സൃഷ്ടിച്ചത്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലും ജന്‍ഗിദ് നേടി.













Discussion about this post