കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്‌എഫ്‌ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂര്‍ തണ്ണിവിള വീട്ടില്‍ കിരണ്‍ ഷാജി ( 26 ) ആണ് 2 വര്‍ഷത്തിനു ശേഷം പിടിയിലായത്. കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ വിദ്യാര്‍ഥിയായിരുന്ന കിരണ്‍ എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റി അംഗവും കുസാറ്റില്‍ എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
2019 ഫെബ്രുവരി 5ന് പോലീസ് സ്റ്റേഷന്റെ ഭിത്തിയിലെ 2 ജനല്‍പാളികളുടെ ഗ്ലാസുകള്‍ കിരണ്‍ കൈകൊണ്ട് അടിച്ചു പൊട്ടിച്ചിരുന്നു. തന്റെ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ ആക്രമണം. 5,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. 2018 സെപ്റ്റംബര്‍ 19ന് കളമശേരി ബസ് ടെര്‍മിനലിനു സമീപം കുസാറ്റ് വിദ്യാര്‍ഥികളെ ആക്രമിച്ച കേസിലും 2019 ജനുവരി 17നു കുസാറ്റ് സാഗര്‍ ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ഥികളെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി.
Discussion about this post