കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്തിൽ സിപിഎം കുരുക്കിലേക്ക്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡി വൈ എഫ് ഐ നേതാവ് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കസ്റ്റംസിന്റെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഡി വൈ എഫ് ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറിയാണ് സജേഷ്. സ്വർണ്ണം കടത്താൻ ഉപയോഗിച്ച കാർ ഇയാളുടേതാണെന്ന് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വാഹനം കാണാനില്ലെന്ന് പറഞ്ഞ് സജേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കു നേരെ കേസ് വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന രീതിയിലാണ് പരാതി നല്‍കിയിരുന്നത്.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി സജേഷിനെ ഡി വൈ എഫ് ഐ പുറത്താക്കിയിരുന്നു.












