മുംബൈ: പ്രശസ്ത നടന് ദിലീപ് കുമാറിനെ വീണ്ടും ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍. കുറച്ചു നാളുകളായി പ്രായാധിക്യമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തന്നെയായിരുന്നു താരം.
ഇക്കഴിഞ്ഞ ജൂണ്‍ 11-നാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി താരവും കുടുംബവും നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര് മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്ലം ഖാനും ഇഷാന് ഖാനുമാണ് മരിച്ചത്.
1944-ലാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998-ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.
Discussion about this post