ഡൽഹി: ചൈനക്ക് വിജയം ആശംസിച്ച് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ചൈനയെ ഒറ്റപ്പെടുത്താൻ അമേരിക്ക ശ്രമിക്കുകയാണെന്നും യു എസ് ശ്രമങ്ങളെ ചെറുക്കാൻ ചൈനക്ക് സാധിക്കട്ടെയെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ യെച്ചൂരി ആശംസിച്ചു.
നൂറാം വാർഷികം ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി (സിപിസി) ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ദീർഘ സൗഹൃദമാണുള്ളത്. പിന്നിട്ട ദശകങ്ങളിൽ വളർച്ചകളിലും തളർച്ചകളിലും കമ്യൂണിസ്റ്റ് സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഇരുപാർട്ടികൾക്കും സാധിച്ചുവെന്നും സ്വകാര്യ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ യെച്ചൂരി വ്യക്തമാക്കുന്നു.
കോവിഡനന്തര കാലത്തും ചൈനയെ ഒറ്റപ്പെടുത്തി ആഗോള അധീശത്വം ശക്തമാക്കാനാണു യുഎസ് ശ്രമങ്ങൾ. എന്നാൽ കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ ചൈന വലിയ വിജയമാണു നേടിയതെന്നും യെച്ചൂരി അഭിപ്രായപ്പെടുന്നു. മുതലാളിത്ത വ്യവസ്ഥയ്ക്കുമേൽ സോഷ്യലിസം നേടിയ ഈ ആധിപത്യം ലോകത്തിനു പാഠമാണെന്നും യെച്ചൂരി നിരീക്ഷിക്കുന്നു.
Discussion about this post