ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. കൊവിഡ് മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കൃത്യമായ തീയതിയും യഥാർഥ കാരണവും വ്യക്തമാക്കിയിരിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു.
മരണ കാരണം രേഖപ്പെടുത്തിയതിൽ കുടുംബത്തിന് ആക്ഷേപമുണ്ടെങ്കിൽ തിരുത്തൽ വരുത്താനും സംവിധാനമുണ്ടാകണം. സർട്ടിഫിക്കറ്റ് നടപടികൾ ലളിതമാക്കി മാർഗരേഖയിറക്കണമെന്നും കോടതി നിർദേശിച്ചു.
ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് 4 ലക്ഷം പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കുടുംബങ്ങൾക്കു മിനിമം ആശ്വാസം നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ, തുക എത്രയെന്നു പറയാതെ ഉചിതമായ തുക സർക്കാർ നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
Discussion about this post