കൃഷ്ണഭക്തിയിൽ ജനിച്ച്, ജീവിച്ച്, ഒടുവിൽ മോക്ഷം പ്രാപിക്കുന്നവരാണ് ഇസ്കോൺ വിശ്വാസികൾ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മിക്ക ശ്രീകൃഷ്ണ ക്ഷേത്രങ്ങളും ഇസ്കോണിന്റെ സംഭാവനയാണ്. ഇസ്ക്കോൺ പ്രസ്ഥാനത്തിലെ വിശ്വാസികൾക്ക് കൃഷ്ണനാണ് പരമമായ, പൂർണ്ണനായ ദൈവം. വേദാന്തത്തിൽ വേരുകളുള്ള ഒരു ഏകദൈവ വിശ്വാസപ്രസ്ഥാനമാണ് ഇസ്കോൺ.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍) എന്നാണ് സന്യാസി സംഘത്തിന്റെ പേര്. 1966-ല്‍ ശ്രീകൃഷ്ണ ദര്‍ശനങ്ങളുടെ പ്രചാരണാര്‍ഥം ഇന്ത്യയില്‍നിന്ന് കപ്പല്‍മാര്‍ഗം ന്യൂയോര്‍ക്കില്‍ ചെന്ന ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍
പ്രഭുപാദ 1966 -ൽ ന്യൂയോർക്ക് സിറ്റിയിൽ ആണ് ഇതു സ്ഥാപിച്ചത്. പ്രഭുപാദയെ ഇസ്കോൺ വിശ്വാസികൾ ഗുരുവും ആധ്യാത്മിക നേതാവുമായി കരുതിപ്പോരുന്നു. ഹിന്ദു പുരാണങ്ങളായ ഭഗവത് ഗീതയിലെയും ഭാഗവതത്തിലെയും തത്ത്വങ്ങളിലാണ് ഇതിന്റെ അടിസ്ഥാന വിശ്വാസം. ഇസ്കോണിന് ഹരേകൃഷ്ണ പ്രസ്ഥാനം എന്ന പേരു വന്നതു തന്നെ ഭക്തന്മാർ ഏതു നേരവും ഭജിക്കുകയും ജപിക്കുകയും പാടുകയും ചെയ്യുന്ന മഹാമന്ത്രം എന്ന് അവർ വിളിക്കുന്ന ‘ഹരേ കൃഷ്ണ, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ, ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ‘ എന്ന ചൊല്ലിൽ നിന്നാണ്.
നാല് വൈഷ്ണവ സമ്പ്രദായങ്ങളിൽ ബ്രാഹ്മ സമ്പ്രദായത്തിന്റെ മാധ്വ-ഗൗഡിയ ശാഖയുടെ നേർതുടർച്ചക്കാരായി ഇസ്കോണിൽ വിശ്വസിക്കുന്നവർ അവരെത്തന്നെ കരുതിപ്പോരുന്നു. ഭക്തിയോഗം പ്രചരിപ്പിക്കാനാണ് ഇസ്കോൺ രൂപം കൊണ്ടത്. ഭക്തന്മാർ അവരുടെ ചിന്തകളും പ്രവൃത്തികളും സർവ്വേശ്വരനായ കൃഷ്ണനെ പ്രസാദിപ്പിക്കാനായി സമർപ്പണം ചെയ്യുന്നു. ഇന്ന് ഇസ്കോണിന് ലോകത്താകമാനം 550 -ലേറെ കേന്ദ്രങ്ങളുണ്ട്.
അവയിൽ 60 കാർഷിക സമൂഹങ്ങളും 50 വിദ്യാലയങ്ങളും 90 ഭക്ഷണശാലകളും ഉണ്ട്.സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം കിഴക്കേ യൂറോപ്പിലും ഇന്ത്യയിലുമാണ് ഈ അടുത്ത കാലത്ത് ഇസ്കോണിന്റെ അംഗസംഖ്യയിൽ വലിയ വർദ്ധനവ് ഉണ്ടായത്.
പ്രധാനമായും ബംഗാളിലും ബീഹാറിലുമാണ് കഴിഞ്ഞ അഞ്ഞൂറു വർഷമായി ഇതിനു അനുയായികൾ ഉള്ളത് . ഇസ്കോണിന്റെ ഏറ്റവും ആദ്യത്തെ ക്ഷേത്രമാണ് വൃന്ദാവനിലെ കൃഷ്ണ ബല്‍റാം മന്ദിര്‍. കൃഷ്ണന്റെ ജീവിതത്തിലെ നിരവധി പ്രധാന സംഭവങ്ങള്‍ ഇവിടെ ചുവരുകളിലും തൂണുകളിലും ചിത്രരൂപത്തിലും ശില്പ രൂപത്തിലും കൊത്തിയിട്ടുണ്ട്. ആഘോഷങ്ങളാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത
അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ ജീവിക്കുന്ന ഹൈന്ദവ വിശ്വാസികള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് ബ്രൂക്ക്ലിനിലെ ഇസ്കോണ്‍ ക്ഷേത്രം. കൃഷ്ണനുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്.ഇവിടെ ഹൂസ്റ്റണിലും വെസ്റ്റ് വിര്‍ജീനിയയിലും ഇസ്കോണ്‍ ക്ഷേത്രങ്ങളുണ്ട്.
ആഫ്രിക്കയിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നാണ് സൗത്ത് ആഫ്രിക്കയിലെ ചാറ്റ്സ്വോര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന ഹരേ കൃഷ്ണാ ക്ഷേത്രം. ഇസ്കോണ്‍ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെയാണ് ഈ ക്ഷേത്രമുള്ളത്. ഡര്‍ബന്‍ നഗരപ്രാന്തത്തിലുള്ള ഇന്ത്യന്‍ വംശജരാണ് ഇവിടുത്തെ പ്രധാന സന്ദര്‍ശകര്‍.ഭക്തി യോഗയ്ക്കും കൃഷ്ണാരാധനയ്ക്കും പ്രാധാന്യം നല്കി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ് സൗത്ത് ലണ്ടനിലെ ഇസ്കോണ്‍ ക്ഷേത്രം. നിരവധി ആത്മീയ ഗുരുക്കന്മാരുടെ സാന്നിധ്യം ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാതെ , മൽസ്യ ,മാംസങ്ങൾ ഉപയോഗിക്കാതെ പൂർണ്ണ നിഷ്ഠയിലാണ് ഇവരുടെ ജീവിതം.
Discussion about this post