പുൽവാമ: പുൽവാമയിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പുൽവാമയിലെ രാജ്പൊരയിലെ ഹാൻജിൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
പ്രദേശത്ത് ഭീകരർ ഒളിഞ്ഞിരിക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന് നേർക്ക് ഭീകരർ നിറയൊഴിച്ചതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. നേരത്തെ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
നേരത്തെ, ആർണിയ മേഖലയിൽ ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് ബി എസ് എഫ് ജവാന്മാർ സജ്ജരായിരുന്നു. ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയിരുന്നു.
Discussion about this post