തിരുവനന്തപുരം: ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ തന്നെ ഗൗനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണറോടും സ്ഥലം എം എല്‍ എയോടും പരാതിപ്പെട്ട തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍. പോലീസ് സ്റ്റാന്‍ഡിങ് ഓഡര്‍ പ്രകാരം മേയര്‍ക്കോ മുന്‍സിപ്പല്‍ ചെയര്‍മാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാന്‍ വ്യവസ്ഥയില്ല എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നഗരപിതാവിന്റെ വാഹനം കാണുമ്പോള്‍ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശ്ശൂര്‍ പോലീസിന് ബിഗ് സല്യൂട്ട് എന്ന് ജയശങ്കര്‍ പരിഹസിക്കുന്നുമുണ്ട്. മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ലെന്നും അവരില്‍ പരാതി ഉണ്ടായിട്ടില്ലെന്നും ജയശങ്കര്‍ ചൂണ്ടിക്കാണിക്കുന്നു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അല്പനെ മേയറാക്കിയാല്‍, അര്‍ദ്ധരാത്രി സല്യൂട്ട് ചോദിക്കും. നെട്ടിശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസ് റിബലായി ജയിച്ച് ഇടതുപക്ഷ പിന്തുണയോടെ മേയറായ പുങ്കനാണ് എംകെ വര്‍ഗീസ്. കൊടി വച്ച കാറില്‍ പൊടി പറപ്പിച്ചു പോകുമ്പോള്‍ പോലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല. എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല. അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി.
മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവര്‍ക്കാര്‍ക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാന്‍ഡിങ് ഓഡര്‍ പ്രകാരം മേയര്‍ക്കോ മുന്‍സിപ്പല്‍ ചെയര്‍മാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാന്‍ വ്യവസ്ഥയില്ല. നഗരപിതാവിന്റെ വാഹനം കാണുമ്പോള്‍ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശ്ശൂര്‍ പോലീസിന് ബിഗ് സല്യൂട്ട്!
Discussion about this post