തിരുവനന്തപുരം: കെ. കരുണാകരന് ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്.പിക്ക് കൈമാറി. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം നടത്താനാണ് വിജിലന്‍സ് തീരുമാനം.
കെ. കരുണാകരന് ട്രസ്റ്റുമായി ബന്ധപ്പെട്ടും കണ്ണൂര്‍ ഡി.സി.സി ഓഫീസിന്റെ നിര്‍മാണത്തിലും സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് സുധാകരനെതിരെ പ്രശാന്ത് ബാബു ആരോപണം ഉന്നയിച്ചത്.
Discussion about this post