ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ ഭരണകാലത്ത് നടന്ന വിവാദമായ റോത്തക്ക് ഭൂമിയിടപാട് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. റിയൽ എസ്റ്റേറ്റ് ഭീമനായ ഉദ്ദർ ഗഗൻ പ്രോപ്പർട്ടീസിന് വേണ്ടി 400 ഏക്കർ ഭൂമി കൃത്രിമ രേഖയുണ്ടാക്കി കൈമാറിയതുമായി ബന്ധപ്പെട്ട കേസാണിത്.
ഗാർഹിക- വ്യാവസായിക സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനായി 850 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഹരിയാന നഗര വികസന സമിതി 2002ൽ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഇതിൻപ്രകാരം 2003ൽ 441 ഏക്കർ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. ഇതിൽ നിന്നും 280 ഏക്കർ ഭൂമി ഉദ്ദർ ഗഗൻ പ്രോപ്പർട്ടീസിന് കൈമാറുകയായിരുന്നു. എന്നാൽ 2013ൽ ഇടപാട് ഹരിയാന ഹൈക്കോടതി തടഞ്ഞിരുന്നു. ഉദ്യോഗസ്ഥർ പൊതുജന താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നകണ്ടെത്തലിനെ തുടർന്നായിരുന്നു ഇത്.
ഭൂമി ഇടപാടിൽ അധികാര ദുർവിനിയോഗം നടന്നതായും കണ്ടെത്തിയിരുന്നു. പിന്നീട് വന്ന മനോഹർലാൽ ഘട്ടർ സർക്കാരിന്റെ ഇടപെടലുകളാണ് നിലവിൽ സിബിഐ അന്വേഷണത്തിൽ എത്തി നിൽക്കുന്നത്.
Discussion about this post