Tuesday, May 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘കുട്ടിക്കളികള്‍ മരണക്കളികളാകരുത്’: മുന്നറിയിപ്പുമായി കേരള പൊലീസ്

by Brave India Desk
Jul 8, 2021, 05:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഓണ്‍ലൈന്‍ ​ഗെയിമുകള്‍ കുട്ടികളെ എത്തിക്കുന്ന ​ഗുരുതരമായ പ്രശ്നങ്ങൾ മാതാപിതാക്കളെ ചൂണ്ടിക്കാട്ടി കേരള പൊലീസ്. ഓണ്‍ലൈന്‍ ​ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ തങ്ങളുടെ ജീവന്‍ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ:

Stories you may like

25000 പിഴയും കോടതി പിരിയും വരെ തടവും” ; പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിനെ കോടതി ശിക്ഷിച്ച രസീത് പങ്കുവെച്ച് പൊലീസ്

എസ് ഡി പി ഐ പ്രവർത്തകർക്ക് ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകി; പൊലീസുകാരൻ അനസിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കുട്ടികൾ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓൺലൈൻ ഗെയിമുകൾ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങൾക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഇത്തരം ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തിൽപ്പെടുത്തുന്നത്. ഇത്തരം ഗെയിം ആപ്പിൽ രക്ഷാകർത്താക്കൾക്കായി നിയന്ത്രണങ്ങളൊന്നുമില്ലാത്തതും ഇവയെക്കുറിച്ചു വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയിൽ ശ്രദ്ധിക്കാത്തതുമാണ് കുട്ടിക്കളികൾ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണം.

രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാൻ എളുപ്പമായതിനാലും വേഗതയേറിയതിനാലും, ലോ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നു.

ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റുചെയ്യാൻ കഴിയുന്നു. പലകോണുകളിൽ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതർ ഒരുപക്ഷെ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശം ഉള്ളവരോ ആകാം. ഇവർ ഉപയോഗിക്കുന്ന ഭാഷയും വളരെ മോശമായിരിക്കും.

യഥാർത്ഥ കഥാപാത്രങ്ങളെ പോലെ അപകടപ്പെട്ട് മരിക്കാൻ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതിപ്രവർത്തിക്കുന്നു.

ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനുള്ള വഴിയൊരുക്കുന്നു.

കളിയുടെ ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പുചെയ്യാനും മറ്റു ചൂതാട്ട ഗെയിമുകൾ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയർ കളിക്കാരെ പ്രചോദിപ്പിക്കുന്നു.

തുടർച്ചയായ പരസ്യങ്ങളിലൂടെയോ അല്ലെങ്കിൽ കളിക്കാർക്കുള്ള ദൗത്യങ്ങളായി (Missions) മറച്ചുവച്ചോ , ഓൺലൈൻ വാങ്ങലുകൾ നടത്താനുള്ള സമ്മർദ്ദം ഇത്തരം ഗെയിമുകളിൽ വളരെ കൂടുതലാണ്.

ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവൽക്കരിക്കുകയും, സ്ത്രീ കഥാപാത്രങ്ങൾ വിവസ്ത്രരായും കാണപ്പെടുന്നു.

അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്‌ക്രീൻ വർക്കിനെയും പോലെ ആയതിനാൽ ഫ്രീ ഫയർ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു.

2021 ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്.

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളിൽ വ്യാപൃതരാക്കുകയും ചെയ്യുക. കായികവിനോദങ്ങളിൽ ഏർപ്പെടാനും അതിലൂടെ ശാരീരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുക. മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങൾ മനസിലാക്കുകയും ചെയ്യുക.

 

Tags: kerala policegameonline game
ShareTweetSendShare

Discussion about this post


Latest stories from this section

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

Next Post

അയോധ്യയിൽ ജീവത്യാഗം ചെയ്ത കർസേവകർക്ക് ആദരം; പുതുതായി നിർമ്മിക്കുന്ന പാതകൾക്ക് ‘ബലിദാനി രാമഭക്ത മാർഗ്‘ എന്ന് പേരു നൽകുമെന്ന് യോഗി ആദിത്യനാഥ്

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies