ബംഗളൂരു: കിറ്റെക്സ് വിവാദത്തില്‍ എംഡി സാബു എം ജേക്കബിന് പിന്തുണയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.കർണ്ണാടകയിൽ കിറ്റക്സിന് നിക്ഷേപമിറക്കാനുള്ള പൂർണ്ണപിന്തുണ നൽകുമെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൂര്‍ണ പിന്തുണയോടെ കര്‍ണാടകയില്‍ കിറ്റെക്സിന് നിക്ഷേപമിറക്കാനുള്ള അവസരം നല്‍കും. ഇക്കാര്യം അറിയിക്കാനായി സാബു എം ജേക്കബിനെ ഫോണില്‍ വിളിച്ചിരുന്നു. കേരളത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിക്ക് സര്‍വ പിന്തുണയും നല്‍കുന്നു എന്നും രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ക്കും ട്വീറ്റ് ടാഗ് ചെയ്തിട്ടുണ്ട്. കിറ്റെക്സ് ഇന്നലെ തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
Discussion about this post