മുംബൈ: ഇന്ധന വിലക്കയറ്റത്തിനെതിരായ സമരമെന്ന പേരിൽ കാളവണ്ടിയിൽ ആളെ തിരുകി കയറ്റിയ കോൺഗ്രസുകാർക്ക് കിട്ടിയത് എട്ടിന്റെ പണി. കാളവണ്ടിക്കുള്ളിൽ ആളുകളുടെ എണ്ണം വർദ്ധിച്ചതോടെ നടുറോഡിൽ വണ്ടി പൊളിഞ്ഞു വീണ് നിരവധി പേർക്ക് പരിക്കേറ്റു. മുംബൈയിലായിരുന്നു സംഭവം.
സമരം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ എത്തിയതോടെ വണ്ടിക്കുള്ളിൽ നിന്ന് ഫോട്ടോ എടുക്കാൻ പ്രവർത്തകരുടെ തിക്കും തിരക്കുമായി. ഇതോടെ വണ്ടി പൊളിഞ്ഞു വീണ് മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഭായ് ജഗ്തപ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയായിരുന്നു.
സമരത്തിൽ വനിതാ നേതാക്കളും പങ്കെടുത്തിരുന്നു. വണ്ടി തകർന്ന് വീഴുന്നതിന്റെയും തുടർന്ന് പ്രവർത്തകർ റോഡിൽ വീഴുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.
#WATCH | Maharashtra: A bullock cart, on which Congress workers and leaders were protesting in Mumbai today, collapses. They were protesting against the fuel price hike. pic.twitter.com/INqHWpNi7C
— ANI (@ANI) July 10, 2021
Discussion about this post