കോപ്പ അമേരിക്ക സ്വപ്ന ഫൈനലിന് മുൻപ് ബ്രസീൽ സൂപ്പർ താരം നെയ്മർ പറഞ്ഞ വാക്കുകൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നതായി ഫൈനൽ മത്സരത്തിന് ശേഷമുള്ള മാരക്കാനയിലെ കാഴ്ചകൾ. ‘സൗഹൃദമായിരിക്കും വിജയിക്കുക‘ എന്ന നെയ്മറുടെ വാക്കുകൾ കളിക്കളത്തിൽ ഏറ്റെടുത്ത് സുഹൃത്തും ബാഴ്സലോണ മുൻ സഹതാരവുമായ അർജന്റീനയുടെ വിജയ നായകൻ ലയണൽ മെസി.
28 വർഷങ്ങളായി അകന്നു നിന്ന കോപ്പ കൈയ്യിലെത്തിയതിന്റെ ആഹ്ലാദം സഹതാരങ്ങൾ വാമോസ് പാടി ആഘോഷിക്കുമ്പോൾ മെസി തിരഞ്ഞത് നെയ്മറെയായിരുന്നു. സ്വന്തം നാട്ടിൽ ഫൈനലിൽ കിരീടം നഷ്ടമായതിന്റെ വേദനയിൽ വിങ്ങിപ്പൊട്ടി, കപ്പൽ നഷ്ടപ്പെട്ട കപ്പിത്താനെ പോലെ തകർന്നു നിന്ന നെയ്മറെ മെസ്സി നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. പ്രിയ സുഹൃത്തിന്റെ ആശ്ലേഷത്തിൽ വേദന മറന്ന് നെയ്മർ തിരിഞ്ഞു നടക്കുമ്പോൾ ഒരിക്കൽക്കൂടി ലോകം, തിരിച്ചറിഞ്ഞു; ഇവരെ ലോകം എന്തു കൊണ്ട് ഇതിഹാസങ്ങൾ എന്ന് വിളിക്കുന്നു.!
https://twitter.com/CopaAmerica/status/1414046483658194944?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1414046483658194944%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fzeenews.india.com%2Ffootball%2Fcopa-america-2021-lionel-messi-consoles-friend-neymar-after-argentina-beat-brazil-in-final-watch-video-2375519.html
ടൂർണമെന്റിന്റെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടതും മെസിയും നെയ്മറും ആയിരുന്നു. ഇവരിൽ മികച്ചതാരെന്ന് തെരഞ്ഞെടുക്കാനുള്ള യോഗ്യത തങ്ങൾക്കില്ലെന്ന ജൂറി അംഗങ്ങളുടെ നിലപാടിനെ കൈയ്യടിയോടെയാണ് ബ്രസീൽ- അർജന്റീന ആരാധകർ സ്വീകരിച്ചത്.
Discussion about this post