തിരുവനന്തപുരം: ശനിയാഴ്ച പിറ കാണാത്തതിനാൽ കേരളത്തിൽ ബലിപെരുന്നാൾ 21ന്. കോഴിക്കോട് വലിയ ഖാസി നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാസി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
പിറ കാണാത്തതിനാൽ ഞായറാഴ്ച 30 പൂർത്തിയാക്കി ദുൽഹജ് 1 തിങ്കളാഴ്ചയും ഈദുൽ അസ്ഹ ദുൽഹജ് 10 ആയ 21നും ആയിരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരും പെരുന്നാൾ തീയതി സ്ഥിരീകരിച്ചു.
Discussion about this post