ആലുവ :ആലുവ കമ്പനിപ്പടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശി പ്രജോഷാണ് കുത്തേറ്റ് മരിച്ചത്. പലിശ ഇടപാടുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തേറ്റത്.പ്രതിയെന്ന് സംശയിക്കുന്ന അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്ലേഡ് പലിശക്ക് വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതാണ് കത്തിക്കുത്തിലെത്തിച്ചത്. കുറേ നാളായി പ്രജോഷ് ആലുവയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
Discussion about this post