ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ഓടുന്ന ബസ് പൊട്ടിത്തെറിച്ച് ഒമ്പത് ചൈനീസ് പൗരന്മാരും പാകിസ്ഥാൻ പട്ടാളക്കാരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ചൈനീസ് എഞ്ചിനീയര്‍മാരും തൊഴിലാളികളും സഞ്ചരിച്ച ബസാണ് പൊട്ടിത്തെറിച്ചത്.
ബസില്‍ 50ഓളം ആളുകള്‍ ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗം ആളുകളും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് സൂചന.
അതേസമയം, ഭീകരര്‍ സ്ഫോടക വസ്തു എവിടെയാണ് സ്ഥാപിച്ചിരുന്നതെന്ന് വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് സമീപത്തെ മലയിടുക്കിലേയ്ക്ക് വീണു. ഒരു ചൈനീസ് എഞ്ചിനീയറെയും ഒരു പാകിസ്ഥാന് പട്ടാളക്കാരനെയും കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനായുള്ള തെരച്ചില്‍ തുടരുകയാണ്.
എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പാക് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മരിച്ചവരിൽ ചൈനീസ് പൗരൻമാരെ കൂടാതെ ഒരു പാരാമിലിറ്ററി സൈനികനും പ്രദേശവാസിയും ഉൾപ്പെടുന്നു. നിരവധി പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.
അപ്പർ കോഹിസ്ഥാനിലെ ഡാം നിർമാണ സ്ഥലത്തേക്ക് എൻജിനീയർമാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ഹസാര മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ഡാം നിർമിക്കുന്നത്.
നേരത്തെ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. പാകിസ്ഥാൻ സൈന്യത്തിന് നേരെയുള്ള ഈ ആക്രമണം നടന്നത് ഹാംഗുവിലാണ്. ഈ ആക്രമണത്തിൽ പാകിസ്ഥാൻ ആർമിയിലെ ക്യാപ്റ്റൻ അബ്ദുൾ ബാസിത് ഉൾപ്പെടെ 12 സൈനികർ കൊല്ലപ്പെടുകയും 15 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരർ സൈനികരെ ബന്ദികളാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്.
നേരത്തെ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കുർറാമിലാണ് തീവ്രവാദികൾ പാകിസ്ഥാൻ സൈന്യത്തെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ പാകിസ്താൻ സൈന്യത്തിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ 11 സൈനികർ മരിച്ചു.
അതേസമയം, ഈ ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി സൈനികരെയും തട്ടിക്കൊണ്ടുപോയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഈ ആക്രമണത്തിന് പിന്നിൽ തെഹ്രീക് ഇ താലിബാൻ പാകിസ്ഥാനാണെന്ന് കരുതപ്പെടുന്നു.
ഖുറാം പ്രദേശത്തെ ടിടിപി ഭീകരർക്കെതിരെ പാകിസ്ഥാൻ സൈന്യം തിരിച്ചടിക്കുകയാണെന്നാണ് റിപ്പോർട്ട്. ഏറ്റമുട്ടിലിനിടെ പതിയിരുന്ന് തീവ്രവാദികൾ സൈനികരെ ആക്രമിച്ചത്. ഓപ്പറേഷന് നേതൃത്വം നൽകിയ ക്യാപ്റ്റൻ അബ്ദുൽ ബാസിത് ഖാനും ഈ ആക്രമണത്തിൽ മരിച്ചു. ബാസിത്.
കനത്ത വെടിവയ്പിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസിനെ (ഐഎസ്പിആർ) ഉദ്ധരിച്ച് പാകിസ്താൻ വാർത്താ ചാനൽ ജിയോ ടിവി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ ആർമിയുടെ മാധ്യമ വിഭാഗമാണ് ഐഎസ്പിആർ
Discussion about this post