ഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണത്തിൽ പുലിറ്റ്സര്‍ നേടിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ആയിരുന്നു ഡാനിഷ് സിദ്ദീഖി.
ആദിത്യ രാജ് കൗള്‍ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ:
‘വളരെ ഞെട്ടിക്കുന്ന വാര്‍ത്ത. ഞങ്ങളുടെ പ്രിയപ്പെട്ട ഡാനിഷ് സിദ്ദിഖി, റോയിട്ടേഴ്സ് ചീഫ് ഫോട്ടോ ജേര്‍ണലിസ്റ്റ്, അഫ്ഗാനിസ്ഥാനിലെ കാന്ദഹാറില്‍ സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. താലിബാന് ആക്രമണത്തിനിരയായ അഫ്ഗാന് സേനയുടെ കൂടെയായിരുന്നു അദ്ദേഹം.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന് മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
Discussion about this post