കോഴിക്കോട് : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസില്‍ രണ്ടുപേര്‍ കൂടി പൊലീസ് പിടിയിലായി. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് സഹായം ചെയ്ത് കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ കരിപ്പൂർ സ്വദേശി സജി മോൻ, കൊടുവള്ളി സ്വദേശി മുനവറലി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അർജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന മുഖ്യ പ്രതിയായ കോഴിക്കോട് കൂടത്തായി സ്വദേശി കുന്നംവള്ളി വീട്ടിൽ ശിഹാബിനെ ഇന്നലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തിൽ നിന്നുമാണ് ശിഹാബിനെ പൊലീസ് പിടികൂടിയത്.
Discussion about this post