പൊങ്കല്‍ റിലീസുകള്‍ക്ക് തുടക്കമിട്ട് വിക്രം നായകനായ ഐ ഇന്ന് റിലീസ് ചെയ്തു. കേരളത്തില്‍ 232 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുപ്പതോളം കേന്ദ്രങ്ങളില്‍ ഇന്ന പുലര്‍ച്ചെ 5.30ന് ചിത്രം പ്രദര്‍ശനത്തിനെത്തി.
ബ്രഹ്മാണ്ഡചിത്രമെന്ന് അക്ഷരാര്‍ഥത്തില്‍ പറയാവുന്ന ചിത്രം കേരളത്തിലടക്കം റെക്കോര്‍ഡ് റിലീസാണ് നടത്തുന്നത്. കേരളത്തില്‍ 232 കേന്ദ്രങ്ങളിലാണ് ചിത്രമെത്തുക. തമിഴ്‌നാട്ടില്‍ 400 ഓളം കേന്ദ്രങ്ങളിലാണ് റിലീസ്. വിശാലിന്റെ ആമ്പുളയടക്കം മറ്റ് ചില ചിത്രങ്ങള്‍ 15ന് റിലീസിനെത്തുന്നതിനാലാണ് ഇവിടെ തീയറ്ററുകളുടെ എണ്ണത്തില്‍ കുറവ്. അമേരിക്കയിലും ചിത്രം റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് സൂചന.
പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ഐ എത്തും. ആന്ദ്ര, തെലങ്കാന, കര്‍ണാടക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലും റിലീസിംഗ് 100 കണക്കിന് തീയറ്ററുകള്‍ ഉണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജനുവരി 15നാണ് റിലീസ് ചെയ്യുക. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന വിക്രം ചിത്രത്തില്‍ ഏമി ജാക്‌സനാണ് നായിക. എ ആര്‍ റഹ്മാന്റേതാണ് ഈണങ്ങള്‍.
വിക്രം നായകനായ ഐയുടെ റിലീസിംഗിനുളള വിലക്ക് കഴിഞ്ഞാഴ്ച നീക്കിയിരുന്നു. പിക്ചര്‍ ഹൗസ് മീഡിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജനുവരി 30 വരെ ചിത്രം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കരാര്‍ ലംഘിച്ചുവെന്ന് കാണിച്ച് ധനകാര്യ സ്ഥാപനമായ പിക്ചര്‍ ഹൗസ് മീഡിയ ലിമിറ്റഡ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
Discussion about this post