ടോക്യോ: ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് വിജയത്തുടക്കം. പൂൾ എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചു. ഒയി ഹോക്കി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ഒരു ഗോളിന് ആദ്യം മുന്നിട്ട് നിന്ന ശേഷമായിരുന്നു ന്യൂസിലാൻഡിന്റെ തോൽവി. രൂപീന്ദർ കുമാറാണ് ഇന്ത്യയുടെ സമനില ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ ഹർമൻ പ്രീത് സ്കോർ 2-1ൽ എത്തിച്ചു.
മൂന്നാം ഗോളും ഹർമൻ പ്രീതിന്റെ വകയായിരുന്നു. മത്സരത്തിൽ മലയാളി ഗോൾ കീപ്പർ ശ്രീജേഷ് മികച്ച സേവുകളിലൂടെ ന്യൂസിലാൻഡ് ആക്രമണങ്ങളെ നിഷ്പ്രഭമാക്കി.
Discussion about this post