ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. ബന്ദിപൊരയിലെ ശോക്ബാബ മേഖലയിലെ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞിരിക്കുകയാണ്. നേരത്തെ നുഴഞ്ഞു കയറ്റത്തിന് ഉപയോഗിച്ചിരുന്ന ഒളിത്താവളമാണ് ഇത്.
ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം സോപോറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകര കമാൻഡർ ഉൾപ്പെടെ രണ്ട് പേർ മരിച്ചിരുന്നു. ലഷ്കർ കമാൻഡർ അബു അക്രമിനെ തിങ്കളാഴ്ച ഏറ്റുമുട്ടലിൽ സൈന്യം വധിച്ചിരുന്നു. 2018ൽ ശാനിപൊരയിൽ നാല് പൊലീസുകാരെ വധിച്ച കേസിലെ പ്രതിയായിരുന്നു അക്രം.












