തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും ബേബിജോണിനും ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന നേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതില്‍ ഇരു നേതാക്കള്‍ക്കും വീഴ്ച പറ്റി. സിപിഎം തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിനും വീഴ്ച പറ്റിയെന്നാണ് സെക്രട്ടറിയേറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍.
സാധാരണക്കാര്‍ ചെറിയ സമ്പാദ്യം നിക്ഷേപിക്കുന്ന ഇടമാണ് സഹകരണ മേഖല. സഹകരണ മേഖലയിലെ 90 ശതമാനം ബാങ്കുകളും സിപിഎം നിയന്ത്രണത്തിലുള്ളതാണ്. അതിനാൽ തന്നെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഎമ്മിന്റെയും സഹകരണ ബാങ്കുകളുടെയും വിശ്വാസ്യതയെ തന്നെ ബാധിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഇത്രവലിയ സംഭവം തൃശ്ശൂര്‍ നേതൃത്വത്തിന്റെ അറിവിലുണ്ടായിട്ടും സംഭവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ എ.സി മൊയ്തീനും ബേബി ജോണിനും വീഴ്ചയുണ്ടായെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.
അതേസമയം സഹകരണ മേഖലയിലെ തട്ടിപ്പ് അന്വേഷിക്കാന്‍ ഒമ്പതംഗ സംഘം രൂപീകരിച്ചതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.












