കോട്ടയം: സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത. കോട്ടയത്ത് നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു. കോട്ടയം അയർകുന്നത്താണ് സംഭവം.
അമിത വേഗത്തിൽ വന്ന കാറിന്റെ പിന്നിൽ എന്തോ വലിച്ചുകൊണ്ടു പോകുന്നതു കണ്ട നാട്ടുകാരാണു സംഭവം ശ്രദ്ധിച്ചത്. കറുത്ത നിറത്തിലുള്ള നായയായിരുന്നു അതെന്ന് വ്യക്തമായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
കാറിന്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ല. അയർക്കുന്നം ഭാഗത്തേക്കു വാഹനം പോകുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. മുൻപ് എറണാകുളത്ത് കാറിന് പിന്നിൽ വളർത്തു നായയെ കെട്ടി വലിച്ച സംഭവം വിവാദമായിരുന്നു.













Discussion about this post