ഷിംല : ഹിമാചൽ പ്രദേശിൽ കിന്നോർ ജില്ലയിലെ സംഗ്ല -ചിത് കുൽ റോഡിലെ ബത്‌സേരിയിൽ മണ്ണിടിച്ചിലിനെ തുടർന്നു കൂറ്റൻ പാറകൾ വാഹനത്തിനു മേൽ വീണ് 9 പേർ മരിച്ചു. 11 വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന വാഹനത്തിന്റെ പുറത്തേക്കാണു പാറക്കല്ലുകൾ വീണത്. 2 പേർക്കു പരുക്കേറ്റു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ എന്ന് പൊലീസ് പറഞ്ഞു.
സമീപത്ത് മറ്റൊരിടത്തും പാറകൾ വീണ് അപകടമുണ്ടായി. ഇവിടെ ഒരാൾക്കു പരുക്കേറ്റു. ഒട്ടേറെ വാഹനങ്ങളും പാലവും തകർന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Discussion about this post