ടോക്യോ: നിലവിലെ വെള്ളി മെഡല്‍ ജേതാവും ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായ പി.വി.സിന്ധു വനിതാ സിംഗിള്‍സ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.
ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിന്റെ നാന്‍ യി ചെയൂങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വിജയിച്ചത്. സ്‌കോര്‍: 21-9, 21-16. ഈ വിജയത്തോടെ ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ജെ യിലാണ് സിന്ധു മത്സരിച്ചത്. ചെയൂങ് മത്സരത്തില്‍ ഇന്ത്യന്‍ താരത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല.
ആദ്യ സെറ്റ് അനായാസം നേടിയ സിന്ധു രണ്ടാം സെറ്റിലാണ് ചെറുതായെങ്കിലും പരീക്ഷണം നേരിട്ടത്. മത്സരം 35 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്.













Discussion about this post