തിരുവനവന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്നയാൾ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണ്….
രാഷ്ട്രീയ ധാർമികത ലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ വി.ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ പിണറായി വിജയൻ തയ്യാറാകണം….
നിയമനിർമാണ സഭകളിലെ അംഗങ്ങളുടെ പ്രത്യേകാവകാശങ്ങളും പരിരക്ഷയും സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാരിന് കിട്ടിയ കരണത്തടിയാണ്…..
എന്ത് തോന്ന്യാസവും കാട്ടാനുള്ള ലൈസൻസല്ല അംഗങ്ങളുടെ പ്രിവിലേജ് എന്നാണ് കോടതി പറഞ്ഞുവച്ചത്…
ഇത് പാർലമെൻ്റ് അംഗങ്ങൾക്കടക്കം ബാധകമാണ്…
കേവല രാഷ്ട്രീയ താൽപ്പര്യങ്ങൾ സഭാതലത്തിൽ അനാരോഗ്യകരമായ പ്രവണതകളേറ്റുന്ന ഇക്കാലത്ത് ഇന്നത്തെ ഉത്തരവിന് വലിയ പ്രസക്തിയുണ്ട്….
അക്രമത്തെ അഭിപ്രായ സ്വാതന്ത്ര്യമായി ചിത്രീകരിക്കാനുള്ള ശ്രമത്തെയാണ് പരമോന്നത കോടതി അവജ്ഞയോടെ തള്ളിയത്….
പൊതുമുതൽ തച്ചുടച്ചവർക്ക് നിയമപരിരക്ഷ വേണമെന്നാവശ്യപ്പെട്ടതു തന്നെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള അനാദരവ് വ്യക്തമാക്കുന്നു…
അത്തരമൊരു കേസ് നടത്താൻ പൊതുഖജനാവിൽ നിന്ന് പണം ചിലവാക്കിയതു പോലും രാജ്യദ്രോഹമാണ് …..
അക്രമത്തെ ന്യായീകരിക്കാൻ നികുതിപ്പണം ചിലവിട്ടത് ജനങ്ങളോട് വിശദീകരിക്കാൻ പിണറായി വിജയൻ തയ്യാറാകണം…
https://www.facebook.com/VMBJP/posts/4152019241560740
Discussion about this post