തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം വിവാദമായതിനെത്തുടര്‍ന്ന് ലാല്‍ തിരികെ നല്‍കിയ 1.63 കോടി രൂപയുടെ ചെക്ക് സര്‍ക്കാരിന് ലഭിച്ചു. ഗെയിംസ് സിഇഒ ജോക്കബ് പുന്നൂസിനാണ് ചെക്ക് ലഭിച്ചത്.
അതേസമയം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചെക്ക് മോഹന്‍ലാലിന് തന്നെ തിരികെ നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.മോഹന്‍ലാലിനോട് പണം തിരികെ വാങ്ങുന്നത് സര്‍ക്കാരിന്റെ അന്തസിന് ചേരുന്ന പ്രവൃത്തിയല്ലെന്ന് ഇന്നലെ മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു.
ദേശീയഗെയിംസ് ഉദ്ഘാടനവേദിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം മ്യൂസിക് ബാന്‍ഡിന്റെ പരിപാടി നിലവാരമില്ലാത്തതായിരുന്നു എന്നു വിമര്‍ശനമുണ്ടായിരുന്നു.ലാലിസത്തിന് സര്‍ക്കാര്‍ അനുവദിച്ച പണം തിരികെ നല്‍കണമെന്നും ചില ഭരണകക്ഷി എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പണം തിരികെ നല്‍കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്.
Discussion about this post