തിരുവനന്തപുരം: തലസ്ഥാനത്തെ എബിവിപി മാർച്ചിനെതിരെ പൊലീസ് ആക്രമണം. വി.ശിവന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസിന്റെ ആക്രമണം.
സമാധാനപരമായ പ്രതിഷേധത്തിനെതിരെയാണ് പോലീസ് ആക്രമണം ആരംഭിച്ചത്. തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Discussion about this post