തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ഹാസ്യതാരത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് അലി അക്ബര്‍. അഫ്ഗാനിലെ പ്രമുഖ ഹാസ്യ നടന് നസര്‍ മുഹമ്മദിനെയാണ് താലിബാന് ഭീകരര്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്.
നസറിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
മാപ്പ് സഹോദരാ, അവരുടെ കണ്ണില്‍ ദൈവത്തിന്, ചിരി അന്യമാണ്… സ്നേഹമില്ലാതെ ശിക്ഷിക്കാന്‍ മാത്രം പഠിപ്പിച്ച ഉടയോന്.. ആ ഉടയോന് താങ്കളുടെ രക്തം അമൃതാവും… മാപ്പ് … തല കുനിഞ്ഞുകൊണ്ട് മാപ്പ്..
Discussion about this post