തിരുവനന്തപുരം: ഇക്കുറി സർക്കാർ ജീവനക്കാർക്ക് ഓണത്തിന് രണ്ട് ശമ്പളമില്ല. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തിലാണ്.
സാധാരണ ഗതിയിൽ ഓണം മാസാവസാനമെത്തിയാല്‍ ആ മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ മാസം രണ്ടു ശമ്പളം കിട്ടും. ഇത്തവണ തിരുവോണം ഓഗസ്റ്റ് 21നാണെങ്കിലും ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബര്‍ ആദ്യമേ കിട്ടൂ.
ഉത്സവബത്തയും ബോണസും വേണ്ടന്നു വയ്ക്കുന്നതില്‍ ധനവകുപ്പ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ആലോചനകള്‍ നടന്നുവരുന്നു. അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നാണ് സൂചന. സന്ദര്‍ഭത്തിന്‍റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്വകാര്യ മാധ്യമത്തിൽ പറഞ്ഞു.
Discussion about this post