കണ്ണൂർ: മെഡിക്കൽ വിദ്യാർത്ഥിനി മാനസയെ വെടിവെച്ച തോക്കിനെപ്പറ്റി വിവരം ലഭിച്ചില്ലെന്ന് അന്വേഷണ സംഘം. കൊലപാതകത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ കണ്ണൂരിലെത്തിയ അന്വേഷണ സംഘം രാഖിലിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മൊഴി രേഖപ്പെടുത്തി.രാഖിലിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നാണ് പ്രധാനമായും ചോദിച്ചറിഞ്ഞ്.
രാഖിലിനെതിരെ മാനസയുടെ കുടുംബം നേരത്തേ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് മാനസയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. മറ്റൊരു പ്രണയം തകര്‍ന്ന ശേഷമായിരുന്നു രാഖില്‍ മാനസയെ പരിചയപ്പെട്ടതെന്ന് രാഖിലിന്റെ സഹോദരന്‍ രാഹുല്‍ മൊഴി നല്‍കിയിട്ടുണ്ട്. മാനസ തന്നെ തള്ളിപ്പറഞ്ഞത് രാഖിലിനെ ഏറെ വിഷമത്തിലാക്കിയിരുന്നെന്നും സഹോദരൻ മൊഴി നൽകി.
രഖിൽ കുറേ ദിവസങ്ങളായി ആരോടും കൂടുതല്‍ സംസാരിക്കാറില്ലായിരുന്നു. പണമുണ്ടാക്കിയാല്‍ ബന്ധം തുടരാന്‍ കഴിയുമെന്നായിരുന്നു രാഖിലിന്റെ പ്രതീക്ഷയെന്നും സഹോദരന്‍ പറഞ്ഞു. ഡി.വൈ.എസ്‌പി വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ തയാറായിരുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.












