ബംഗലൂരു: ക്ഷേത്ര ഫണ്ട് അഹിന്ദുക്കൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 23ന് സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇത് ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ക്ഷേത്ര ഫണ്ടും ഹൈന്ദവ സ്ഥാപനങ്ങളുടെ ഫണ്ടും ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യം ഹൈന്ദവ സംഘടനകളുടെ ഭാഗത്ത് നിന്നും ശക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂലൈ 26ന് പുറപ്പെടുവിച്ച വിജ്ഞാപനം സ്വാഗതം ചെയ്യുന്നതായി ഹൈന്ദവ സംഘടനകൾ അറിയിച്ചു.
ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് വരെ ഇത്തരം ഫണ്ടുകൾ മറ്റ് മതസ്ഥാപനങ്ങൾക്കും നൽകി വന്നിരുന്നു. ഇത് നിർത്തലാക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ സർക്കാർ നിയമം കൊണ്ടു വന്നിരുന്നു. ഇതാണ് പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഇതോടെ ഇത്തരത്തിൽ ഫണ്ട് ലഭിച്ചിരുന്ന 757 ഇതരമതകേന്ദ്രങ്ങൾക്കും 111 പ്രാർത്ഥനാലയങ്ങൾക്കും ഇനി ഫണ്ട് ലഭിക്കില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴിയും ഹജ്- വഖഫ് കമ്മിറ്റികൾ വഴിയും മാത്രമേ ഇനി ഇവയ്ക്ക് ഫണ്ട് ലഭിക്കൂ.
Discussion about this post