തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും ഇത് നീട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സർക്കാർ ഉദ്യോഗാർത്ഥികളോട് പ്രതികാര നടപടി തുടരുകയാണെന്നും സർക്കാരിന് പിടിവാശിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ നൽകിയ വാക്ക് പാഴായെന്ന പരാതിയുമായി പി എസ് സി ഉദ്യോഗാർത്ഥികൾ രംഗത്തെത്തി. മുട്ടിലിഴഞ്ഞും യാചിച്ചും 36 ദിവസം രാപ്പകല്‍ സമരം കിടന്ന ഉദ്യോഗാർത്ഥികൾ ഇപ്പോഴും തൊഴിൽ രഹിതരായി തുടരുകയാണ്. സർക്കാർ തീരുമാനം വന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നിലവിൽ ഉദ്യോഗാർത്ഥികൾ.
Discussion about this post