ഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറിന് വധഭീഷണി. കർഷക സമരാനുകൂലികളായ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി. സ്വാതന്ത്ര്യ ദിനത്തിൽ വീടിന് പുറത്തിറങ്ങിയാൽ കൊന്നു കളയുമെന്നാണ് ഭീഷണി.
നേരത്തെ ഹിമാചൽ പ്രദേശിലെ ബിജെപി നേതാവ് ജയറാം താക്കൂറിനും സമാനമായ ഭീഷണി ലഭിച്ചിരുന്നു. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ ഭീഷണിയോട് ഹരിയാന മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന് കർഷക സമരക്കാർ നേരത്തേ ദേശീയ നേതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അരങ്ങേറിയതിന് സമാനമായ സമരങ്ങൾ രാജ്യമെമ്പാടും അരങ്ങേറുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഹരിയാനയിലടക്കം പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post