Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

രാജ്യത്തിൻറെ അഭിമാനം; നീളം 262 മീറ്റർ; 14 നിലകൾ; 2300 അറകൾ; 14000 പേരുടെ അധ്വാനം; അറിയാം ഐഎൻഎസ് വിക്രാന്തിന്റെ സവിശേഷതകൾ

by Brave India Desk
Aug 4, 2021, 06:10 pm IST
in Defence
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കടലിന്റെ ഓളപ്പരപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കെട്ടുന്ന ഒരു വിമാനവാഹിനി കപ്പൽ – ‘ഐഎൻഎസ് വിക്രാന്ത്’. ഇത് കമ്മീഷൻ ചെയ്യപ്പെടുന്നതോടെ ഇന്ത്യ തദ്ദേശീയമായി വിമാനവാഹിനി കപ്പലുകൾ വികസിപ്പിച്ച ലോകരാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരും. തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനവാഹിനി കപ്പൽ എന്നത് മാത്രമല്ല ഐഎൻഎസ് വിക്രാന്ത്

  • ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമനങ്ങളെയും വഹിക്കാൻ കഴിയുന്നതാണ് നമ്മുടെ ഈ അഭിമാന കപ്പൽ. ഹെലികോപ്റ്ററുകളും ഫൈറ്റർ ജെറ്റുകളുമായി 30 എണ്ണം പാർക്ക് ചെയ്യാനുള്ള ശേഷിയാണ് വിക്രാന്തിന്റെ കരുത്ത്. വിക്രാന്തിന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയുമുണ്ട്. 7500 മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും കപ്പലിനുണ്ട്. നീറ്റിലിറങ്ങിയാൽ നാവികസേനയുടെയും ഇന്ത്യൻ പ്രതിരോധ ശേഷിയുടെയും മഹിമ ഉയർത്തിപ്പിടിക്കുന്നതാവും ഐഎൻഎസ് വിക്രാന്ത്.
  • ഐഎൻഎസ് വിക്രാന്തിന്റെ അകത്ത് 2300 കംപാർട്ട്മെന്റുകളുണ്ട്. കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമാണ്. പോർവിമാനങ്ങൾക്ക് പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ മേൽഭാഗം തയ്യാറാക്കിയിരിക്കുന്നത്. സൂപ്പർ സ്ട്രക്ചറിന്റെ കൂടി കണക്കാക്കുമ്പോൾ കപ്പലിന് 59 മീറ്റർ ഉയരവുമുണ്ട്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം അടക്കം കപ്പലിനകത്ത് ആകെ 14 ഡെക്കുകളാണുള്ളത്.
  • ഒരു സമയം 1700 ഓളം വരുന്ന ക്രൂവരെ ഉണ്ടാകുമെന്നത് കണക്കാക്കിയാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
  • ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തിൽ ഏതാണ്ട് 14000ത്തിലേറെ പേർ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചിട്ടുണ്ട്. കൊച്ചി കപ്പൽശാലയിലെ 2000 ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12000 ജീവനക്കാർക്കും തൊഴിലവസരങ്ങൾ ഉണ്ടായി. രാജ്യത്തിന് ദേശീയ രൂപകല്പനയിലും നിർമ്മാണ പ്രവർത്തനത്തിലും വലിയ വളർച്ച കൈവരിക്കാനും സാധിച്ചു.
  • തദ്ദേശീയമായി 76 ശതമാനത്തിന് മുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പുറമേ കൊച്ചി കപ്പൽശാലയുടെയും മറ്റ് ഉപ കരാറുകാരുടെയും പ്രവർത്തനങ്ങൾ നേരിട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തിരികെ നിക്ഷേപിക്കാൻ സാധിച്ചുവെന്നത് സാമ്പത്തികമായും രാജ്യത്തിന് നേട്ടമായി. 100 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളടക്കം കൊച്ചി കപ്പൽശാലയിൽ രജിസ്റ്റർ ചെയ്ത ഏകദേശം 550 ഓളം സ്ഥാപനങ്ങളുടെ വിവിധ തരത്തിലുള്ള സേവനങ്ങളും വിമാനവാഹിനി കപ്പലിന്റെ നിർമ്മാണത്തിൽ പങ്കാളിയായി.

ഇന്നാണ് കൊച്ചിയിൽ ഐഎൻഎസ് വിക്രാന്ത് ആദ്യമായി പരീക്ഷണ യാത്ര നടത്തിയത്. കന്നി പരീക്ഷണ യാത്രയ്ക്കിടെ കപ്പലിന്റെ പ്രകടനം, ഹൾ, പ്രധാന പ്രൊപ്പൽ‌ഷൻ, ഊർജ്ജോൽപ്പാദനവും വിതരണവും, സഹായ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും.

Stories you may like

ദൈവത്തെ വിളിക്കാൻ പോലും സമയം കിട്ടില്ല, ഒരേസമയം വിക്ഷേപിക്കുക 300 ബ്രഹ്‌മോസ് മിസൈലുകൾ…പാകിസ്താനെ, നീ പേടിക്കണം….

നാവികസേനയ്ക്ക് ഇരട്ടി കരുത്ത്….ഐഎൻഎസ് ഉദയഗിരിയും,ഹിമഗിരിയും ഇനി കടൽകാക്കും…

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലുള്ള കൊച്ചി കപ്പൽശാലയിലാണ് ഐഎൻഎസ് വിക്രാന്തിന്റെ 76 ശതമാനത്തിലധികം ജോലികളും നടന്നത്. ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ എന്ന വിഭാഗമാണ് കപ്പലിന്റെ രൂപകൽപ്പന പൂർത്തിയാക്കിയത്. ഇന്ത്യയ്ക്ക് മുൻപ് വിമാനവാഹിനി കപ്പൽ നിർമ്മിച്ച പരിചയം ഇല്ലാതിരുന്നതിനാൽ ഇത് തുടക്കം മുതലേ അഭിമാന പദ്ധതിയായിരുന്നു.

Tags: INS vikrant
Share52TweetSendShare

Latest stories from this section

ഭാരതത്തിന്റെ പ്രതിരോധത്തിന് ത്രിശക്തികൾ ഒന്നിച്ച് ; ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ഭാരതത്തിന്റെ പ്രതിരോധത്തിന് ത്രിശക്തികൾ ഒന്നിച്ച് ; ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

സർവ്വസംഹാരകനായി ‘പ്രളയ്’ ; ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

സർവ്വസംഹാരകനായി ‘പ്രളയ്’ ; ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

അംഗവൈകല്യം സംഭവിച്ചാലും സിഎപിഎഫ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ആനുകൂല്യങ്ങളോടെയും സർവീസിൽ തുടരാം ; അനുമതിയുമായി കേന്ദ്രസർക്കാർ

അംഗവൈകല്യം സംഭവിച്ചാലും സിഎപിഎഫ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ആനുകൂല്യങ്ങളോടെയും സർവീസിൽ തുടരാം ; അനുമതിയുമായി കേന്ദ്രസർക്കാർ

ഡ്രോണുകളിലൂടെ വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈൽ യുഎൽപിജിഎം-വി3 ; ഡിആർഡിഒ പരീക്ഷണം വിജയകരം

ഡ്രോണുകളിലൂടെ വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈൽ യുഎൽപിജിഎം-വി3 ; ഡിആർഡിഒ പരീക്ഷണം വിജയകരം

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies